Pages


Lord Ammas Sankalpa

Ammas Sankalpa- Divine Resolve of the Divine Mother
While giving darshan to devotees it is ammas lovely compassionate words,’ Amma Sankalpikkam’(Amma will make a sankalpa). This saying of amma is very familiar to ammas devotees not only in India but in worldwide also. Still many ones ask, amma said that she would do sankalpa. What is it means? Does she mean that she will think about it or she will pray?
Ammas sankalpa is neither thought, nor mere prayer. Beyond that it is the will of GOD itself. Its meaning is difficult to be explained in words. It is the experience which tells the meaning. It is ammas blessing to the devotee, knowing the heart, dharma and karma of the devotee.
When mother says’ sankalpikam’, it means she will do knowing everything.’ Knowing what?’ Mother is the universal mind which knows and experienced the working, leads, misleads of the Universe.  Hence amma means that she will act according to that. Amma’s will is the same as the will of the Universe.  There is no difference between ammas will and the Universal will. Hence mother’s decisions have the total support of the Universe. This is the specialty of Ammas Sankalpa (divine resolve)
-Swamy Amritaswaropananda puri

-This is a portion of an article written by Swamy amritaswaroopananda puri from Matruvani malayalam edition november-2011

'മക്കളേ..അമ്മ സങ്കല്‍പ്പിക്കാം'
മക്കള്‍ക്കു ദര്‍ശനം നല്കുമ്പോള്‍ അവരുടെ കാതില്‍ സ്നേഹപൂര്‍വം അമ്മ മൊഴിയുന്ന ആശ്വാസമന്ത്രമാണ് 'അമ്മ സങ്കല്‍പ്പിക്കാം'. ഇവിടെ മാത്രമല്ല ലോകമെമ്പാടുമുള്ള ഭക്തന്‍മാര്‍ക്കു ചിരപരിചിതമാണ് ഈ മന്ത്രണം.എങ്കിലും ഇപ്പോഴും പലരും ചോദിക്കാറുണ്ട്, സങ്കല്‍പ്പിക്കാം എന്നു അമ്മ പറഞ്ഞു എന്താണതിന്‍റെ അര്‍ത്ഥം? ചിന്തിക്കാം എന്നാണോ അതോ പ്രാര്‍ഥിക്കാം എന്നാണോ?

അമ്മയുടെ സങ്കല്പം ചിന്തയല്ല, അത് വെറും പ്രാര്‍ത്ഥനയുമല്ല. അതിനപ്പുറം പരമാത്മശക്തിയുടെ ഇച്ഛയാണ്. വാക്കുകള്‍കൊണ്ടു വിശദീകരിക്കാന്‍ കഴിയുന്നതല്ല അതിന്‍റെ അര്‍ത്ഥം. അനുഭവം വെളിപ്പെടുത്തുന്നതാണ്. ഭക്തന്‍റെ ഹൃദയവും ധര്‍മ്മം, കര്‍മ്മം എന്നിവയുടെ സൂക്ഷ്മഗതിയും അറിഞ്ഞു, അമ്മ നല്കുന്ന വരപ്രസാദമാണ്, ശക്തിസംക്രമണമാണ്.

സങ്കല്‍പ്പിക്കാം എന്നു അമ്മ പറയുമ്പോള്‍, 'എല്ലാം അറിഞ്ഞു ചെയ്തുകൊള്ളാം' എന്നു കൂടി അതിനൊരു അര്‍ത്ഥമുണ്ട്.'എന്തു അറിഞ്ഞു'? വിശ്വത്തിന്‍റെ താളവും ശ്രുതിയും അതിന്‍റെ ഗതി വിഗതികളും അനുഭവിച്ചറിഞ്ഞ വിശ്വമനസ്സാണ് അമ്മ.'അതിനു അനുസരണമായ് പ്രവര്‍ത്തിച്ചുകൊള്ളാം' എന്നാണ് അമ്മ ധ്വനിപ്പിക്കുന്നത്.കാരണം,വിശ്വപ്രപഞ്ചത്തിന്‍റെയും അമ്മയുടെയും 'ഇച്ഛ' ഒന്നാണ്. അമ്മയുടെ നിശ്ചയങ്ങള്‍ പ്രപഞ്ചമനസ്സിന്‍റെ നിശ്ചയങ്ങള്‍ ആണ്.അതുകൊണ്ടു അവയ്ക്ക് ഈ വിശ്വത്തിന്‍റെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടാകും.അതാണ് സങ്കല്‍പശക്തിയുടെ സവിശേഷത.
- സ്വാമി അമൃതസ്വരൂപാനന്ദ പുരി


Related Posts Plugin for WordPress, Blogger...